Description
കുട്ടികളെ ആകര്‍ഷിക്കുകയും കുറഞ്ഞ വാക്കുകളിലൂടെ ഗുണപാഠങ്ങളും നന്മയും സ്‌നേഹവും സഹകരണവുമെല്ലാം മനസ്സിലാക്കിത്തരുന്ന, മനുഷ്യര്‍ക്കൊപ്പം മൃഗങ്ങളും പക്ഷികളും കഥാപാത്രങ്ങളാകുന്ന കുഞ്ഞു കഥകളുടെ സമാഹാരം. മനുഷ്യരാശിക്ക് അനശ്വര സംഭാവനകള്‍ നല്‍കിയ മഹാരഥന്മാരുടെ ജീവിതത്തിലെ നിരവധി മുഹൂര്‍ത്തങ്ങളും ഈ കഥച്ചെപ്പിലുണ്ട്.
വള്ളുവനാട് താലൂക്കിലെ മേലാറ്റൂര്‍ സ്വദേശി. ആര്‍.എം.എച്ച്. എസ്. മേലാറ്റൂര്‍, പി.ടി.എം ഗവ. കോളേജ് പെരിന്തല്‍മണ്ണ, ഗവ. പോളിടെക്‌നിക് അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്രതിലിപി സയന്‍സ് ഫിക്ഷന്‍ പുരസ്‌കാരം 2020 ‘ഡാര്‍ക്ക് പ്‌ളാനറ്റിലെ മായാവികള്‍’ എന്ന നോവലിനും പ്രതിലിപി ബാല്യ കാലസ്മരണ പുരസ്‌കാരം ‘ഭൂമിയിലെ മാലാഖമാര്‍’ എന്ന ഓര്‍മക്കുറിപ്പിനും ലഭിച്ചു. ടെല്‍ബ്രെയ്ന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ‘തീര്‍ത്ഥയാത്രയിലെ പുണ്യം’ അടക്കം ഇരുന്നൂറോളം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധീകരിച്ചു. കളിമുറ്റം മിനിമാസികയുടെ പത്രാധിപരായിരുന്നു. റിയാദിലെ അല്‍-മുഗ്‌നി പബ്ലിക്കേഷനില്‍ 10 വര്‍ഷം ജോലി ചെയ്തു. വിലാസം: മേലേടത്ത്, മേലാറ്റൂര്‍ P.O., മലപ്പുറം E-mail: gifumelattur@gmail.com
ISBN numbers | : | 978-93-92489-87-7 |
Format | : | Paperback |
No of pages | : | 78 |
Reading age | : | Above 5 |
Item weight | : | 120 g |
Dimensions | : | 13.9 x0.4 x 22 cm |
Reviews
There are no reviews yet.