Sale!

Muttathe Mullapootha gandham

110.00

തെളിമയാര്‍ന്ന മലയാളത്തനിമയോടെ കാവ്യകൈരളിയുടെ മുറ്റത്ത് പൂത്ത മുല്ലപ്പൂക്കളാണ്, കവിയും, ഗാനരചയിതാവും എഴുത്തുകാരനുമായ രവീന്ദ്രന്‍ മലയങ്കാവിന്റെ കവിതകള്‍.

Compare
Category:

Description

തെളിമയാര്‍ന്ന മലയാളത്തനിമയോടെ കാവ്യകൈരളിയുടെ മുറ്റത്ത് പൂത്ത മുല്ലപ്പൂക്കളാണ്, കവിയും, ഗാനരചയിതാവും എഴുത്തുകാരനുമായ രവീന്ദ്രന്‍ മലയങ്കാവിന്റെ കവിതകള്‍. ഉള്ളം നനച്ചു പെയ്യുന്ന അമൃതമഴ തന്നെയാകുന്നു ഓരോ കവിതയും. കഴിഞ്ഞ നാലുപതിറ്റാണ്ടുകളോളം, തികച്ചും മൗലികമായ രചനകള്‍ കൊണ്ട് മലയാള സാഹിത്യവേദിയില്‍ തന്റേതായ ഇടമൊരുക്കിയിട്ടുള്ള രവീന്ദ്രന്‍ മലയങ്കാവിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമായ ‘മുറ്റത്തെ മുല്ലപൂത്ത ഗന്ധം’ മലയാള കവിതാവനിയില്‍ കാലാതിവര്‍ത്തിയായി സൗരഭ്യം ചൊരിഞ്ഞു നില്‍ക്കുമെന്നതില്‍ സംശയമേതുമില്ല. – കുമാര്‍ പി. മൂക്കുതല

ISBN numbers:978-93-92489-70-9
Format:Paperback
No of pages:74
Reading age:Above 10
Item weight:120 g
Dimensions:14.5 x0.4 x 22 cm

രവീന്ദ്രന്‍ മലയങ്കാവ് കവി, ഗാനരചയിതാവ് പ്രണയഋതു, അക്ഷരനിവേദ്യം, മുക്കുറ്റി, അന്യം, മോക്ഷവാതില്‍കടന്ന ഒരാള്‍, നിമിഷച്ചിറകില്‍, മൂകാംബിക, ശബരീമോക്ഷം, വിത (പലര്‍) എന്നീ കവിതാസമാഹാരങ്ങളും, സ്‌നേഹപ്പച്ച, കലാം പറഞ്ഞത് (ബാലസാഹിത്യം), ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ, മനോജ്ഞം, സംഗീതപരബ്രഹ്മം എസ്പിബി, കാവ്യവൃക്ഷത്തിലെ കുയിലിന്റെ പാട്ടുകള്‍, അക്ഷരസുകൃതം അക്കിത്തം, സുഗത എന്ന ഒറ്റമരത്തണല്‍, എന്നീ ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്പതിലധികം ആഡിയോ/വീഡിയോ ആല്‍ബങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍ : ഗ്രാമനന്മപുരസ്‌കാരം, ഗായത്രി-മുല്ലനേഴി പുരസ്‌കാരം, സ്പന്ദനം സാഹിത്യപുരസ്‌കാരം, പബ്ലിക് ലൈബ്രറി സാഹിത്യ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. വിലാസം: രവീന്ദ്രന്‍ മലയങ്കാവ്, പുതുശ്ശേരി പി.ഒ., പാലക്കാട് -678 623 മൊബൈല്‍ : 9288114916 Email: ravindranmalayankavu@gmail.com

Additional information

Weight 0.120 kg
Dimensions 14 × 1 × 22 cm

Reviews

There are no reviews yet.

Be the first to review “Muttathe Mullapootha gandham”

Your email address will not be published. Required fields are marked *