ശൈലൻ ശൈലേന്ദ്രൻ എഴുതുന്നു
കാറൽമണ്ണയിലെ പൊതുജന വായനശാല വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രസ്റ്റിന്റെ ഹാളിലും പരിസരത്തുമായി നടത്തുന്ന വില്ലേജ് literature festival ലെ “കവിതയിലെ വഴിമാറ്റങ്ങൾ” എന്ന സെഷൻ സംഘാടകരുടെയും പാനലിസ്റ്റുകളുടെയും സദസ്സിന്റെയും ആത്മാർത്ഥമായ സമീപനം കാരണം അവിസ്മരണീയമായ ഒന്നായി..
മഹാ നോമിന് പുറമെ Kuzhur WilsonNisha NarayananBiju Rocky മുതൽ പേരാണ് പാനലിൽ ഉണ്ടായിരുന്നു..
കവിതയിൽ അറഞ്ചം പുറഞ്ചം നിറഞ്ഞാടിയ രണ്ടു മണിക്കൂറുകൾ എന്നു തന്നെ പറയാം..
സ്റ്റേജിൽ നിന്നിറങ്ങുമ്പോൾ എന്നോടുള്ള ആരാധന മൂത്ത് ഞാൻ തന്നെ കെട്ടിപ്പിടിച്ച് അഭിനന്ദനങ്ങൾ അർപ്പിച്ചു..
നമ്മളുടെ സെഷനു മുൻപേ നടന്ന Manoj Kuroor ന്റെ പൂത്തുമലർന്ന കല്പനകൾ എന്ന സെഷനും അഴിഞ്ഞാട്ടം ആയിരുന്നു..
(((സർഗാത്മക പരികല്പന ച്ചാൽ എന്താ..? ആാാ.. ചുമ്മാ കെടക്കട്ടെ ന്നേ)))
ഷർട്ടിന്റെ സമീപനത്തിൽ പുതുതായി വരുത്തിയ മാറ്റവും നിങ്ങളുടെ ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ടാവില്ല എന്ന് കരുതുന്നു..
ലൈറ്റ് and സിമ്പിൾ..
യു എസ് പോളോ ആണ്
USPA
പണം പോയി
വേഴ്സട്ടാലിറ്റി വരട്ടെ
പിന്നല്ലാ..
കുറൂരിന്റെ ഒരു പ്രയോഗം കടമെടുക്കുന്നു,
“അല്ലെങ്കിലും കാറൽമണ്ണ വെറുമൊരു ഗ്രാമത്തിനുമപ്പുറം മറ്റു പലതുമാണല്ലോ “